ഇശല്‍ ബാന്‍ഡ് അബുദബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടി, ‘ഗാനോ ത്സവ് ‘ ഒക്ടോബര്‍ രണ്ടിന് അബുദബി ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇശല്‍ ബാന്‍ഡ് അബുദബി ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് പിആര്‍ഒ. അഷ്റഫ്, ഡോക്ടര്‍ ധനലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ബ്രോഷര്‍ പ്ര കാശനം ചെയ്തു
അബുദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടി, ‘ഗാനോത്സവ് ‘ ഒക്ടോബര്‍ രണ്ടിന് അബുദബി ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇശല്‍ ബാന്‍ഡ് അബുദബി ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങി ല്‍ ലുലു ഗ്രൂപ്പ് പിആര്‍ഒ. അഷ്റഫ്, ഡോക്ടര്‍ ധനലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ബ്രോഷര്‍ പ്രകാശനം ചെ യ്തു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് റാശിദ് പൂമാടം, അലിഫ് മീഡിയ എം ഡി മുഹമ്മദ് അ ലി, റഹ്‌മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ സലിം എന്നിവര്‍ പങ്കെടുത്തു.
വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സമൂ ഹ മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടികളുടെ സമാപനമാണ് ഒക്ടോബര്‍ 2ന് അ ബുദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഗാനോത്സവ് സംഘടിപ്പിക്കുന്നത്.
ചലച്ചിത്ര പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്, സിയാഹുല്‍ ഹഖ്, ഷൈഖ, മന്‍സൂര്‍ ഇബ്രാഹിം, ജിന്‍ഷ ഹരിദാസ്, മറിമായം ഫെയിം റിയാസ് എന്നിവര്‍ക്കൊപ്പം ഇശല്‍ ബാന്‍ഡ് അബുദാബി കലാ കാരന്മാര്‍ പങ്കെടുക്കുന്ന മെഗാ മ്യൂസിക്കല്‍ എന്റര്‍ടൈന്‍മെന്റ് പരിപാടിയും, വീണ ഉല്ലാസിന്റെ നേ തൃത്വത്തില്‍ യുഎഇയിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ബോളിവുഡ് ഡാന്‍സും ഉണ്ടായിരി ക്കും. സംഗീത സംവിധായകന്‍ അന്‍വര്‍ അമന്‍ സംവിധാനം നിര്‍വ്വഹിക്കും.