വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിട ങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു
തൃശൂര്‍ : വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെ ന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലോ പൊലീസ് കസ്റ്റഡിയിലോ ഇല്ല. നേരത്തേ പോലീസില്‍ കീഴട ങ്ങിയതായി ഷാഫി പറമ്പില്‍ എം എല്‍ എ ചാനലുകളോട് പറഞ്ഞെങ്കിലും വടക്കഞ്ചേരി പൊലീസ് ഇത് നിഷേധിച്ചു.ജോമോന്‍ എന്നയാളാണ് ബസ് ഓടിച്ചതെന്ന് സഹ ഡ്രൈവര്‍ എല്‍ദോ പറഞ്ഞിരുന്നു. എല്‍ ദോ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയില്‍ പരുക്കേറ്റ് പുലര്‍ച്ചെയെത്തിയയാള്‍ ഡ്രൈവറാണെന്നാണ് സംശയം. ജോജോ പത്രോസ് എന്ന പേരി ലാണ് ചികിത്സ തേടിയത്.
വടക്കഞ്ചേരി അപകടം:
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങി
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് മരിച്ച ഒമ്പതു പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. അഞ്ചു വിദ്യാര്‍ത്ഥികളും ഒരു അധ്യാപക നും കെഎസ്ആര്‍ടിസിയിലെ യാത്രക്കാരായ മൂന്നു പേരുമാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.
എറണാകുളം വെട്ടിക്കല്‍ മാര്‍ ബസേലിയേസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുമാ യി ഊട്ടിയിലേക്ക് പോയ ബസ് കോയമ്പത്തൂരിലേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അധ്യാപകന്‍ എന്നാണ് ആദ്യം ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, പിന്നീട് താനാണ് ബസ് ഓടിച്ചതെന്ന് പറഞ്ഞതായി ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എക്സ്റേ അടക്കം എടുത്ത് കാര്യമായ പരുക്കി ല്ലെന്ന് ഉറപ്പിക്കുകയും പ്രാഥമി ക ശുശ്രൂഷ നല്‍കുകയുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു.
പിന്നീട് നേരം പുലര്‍ന്ന് ആറരയോടെ എറണാകുളത്ത് നിന്ന് ചിലരെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോയതായി ഡോക്ടര്‍ പറഞ്ഞു. ഇവര്‍ ബസിന്റെ ഉടമകളാണെന്നാണ് സംശയം. അപകടത്തില്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചുവീണെന്നും അതിനാല്‍ കാര്യമായ പരുക്കില്ലെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. അതിനാല്‍, ആശുപത്രിയില്‍ ചികിത്സ തേടിയത് ഡ്രൈവറാണെന്നാണ് സംശയം.
അപകടത്തിന് കാരണം ടൂറിസ്റ്റ്
ബസിന്റെ അമിത വേഗത-മന്ത്രി
അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവി ങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേ ഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധി കൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.