അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു പങ്കെടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അപക ടത്തില്‍ മരിച്ച മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു പങ്കെ ടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ദേശീയപാത ഉപരോധസമരത്തിനിടെയുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെ ത്തിയിരിക്കുന്നത്.
അപകടമരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ദേശീയപാത ഉപരോധസമരത്തി നിടെയുണ്ടായ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് സംശയം. കൃത്യമായ വിവരങ്ങള്‍ അറിയുന്നതിനു വേ ണ്ടിയാണു കാത്തിരിക്കുന്നത്.അന്നു വെളുപ്പിന് ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനായാണു സമരത്തി നിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് അറിയാനായതെന്നും ഷിയാസ് ആരോപിച്ചു.
ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബല പ്പെടുത്തുകയാണ്.അന്നു രാത്രി ആരൊക്കെയാണ് നമ്പര്‍ 18 ഹോട്ട ലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെ ടുത്തത് എന്നതില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനാണ് തുടക്കം മുത ല്‍ പൊലീസ് ശ്രമിക്കുന്നത്. കേസ് തേച്ചുമായ്ച്ചു കളയാന്‍ പൊലീസിനു വലിയ സമ്മര്‍ദമുണ്ടെന്നും ഷി യാസ് ആരോപിച്ചു.
സമരത്തിനിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായ സമയത്ത് ജോജു മദ്യപിച്ചില്ലെങ്കില്‍ മറ്റെന്തെങ്കിലും ലഹരി ഉപ യോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. ജോജു മദ്യപിച്ചിരുന്നതാ യാണ് അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍,പരിശോധനയ്ക്ക് കൊ ണ്ടുപോയി രണ്ടു മിനിറ്റി നകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു.നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരു ന്നോ എന്ന കാര്യവും പരിശോധിക്കണമെന്നാണ് ഷിയാസിന്റെ ആവശ്യം.