കണ്ണൂര്‍ സിറ്റിയില്‍ വിശ്വാസത്തിന്റെ മറവില്‍ പനി ബാധിച്ച് പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഇമാമിനെയും അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ് ചെയ്തത്
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ വിശ്വാസത്തിന്റെ മറവില്‍ പനി ബാധിച്ച് പതിനൊന്നുകാരി ചികിത്സ കിട്ടാ തെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഇമാമിനെയും അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ് ചെയ്തത്. ചികിത്സ കിട്ടാതെ മരിച്ച മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തി യ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എംസി അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ ക ഴിഞ്ഞ ദിവസമാണ് മരിച്ചത്.പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികി ത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിടിച്ച് അവശനിലയിലായ കു ട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയു ടെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഒരു കുടുംബത്തിലെ അ ഞ്ചു പേരാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരി ക പീഡനങ്ങളുമാണ് മര ണത്തിന് കാരണം. സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ആദ്യ ഇര.
രക്ത സമ്മര്‍ദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്ര വാദ ത്തെ ആശ്രയി ച്ചത്. സഫിയയുടെ മകന്‍ അഷ്‌റഫ്, സഹോദരി നഫീസു എന്നിവ രുടെ മരണ കാരണവും മന്ത്രവാദ ത്തെ തുടര്‍ന്നായിരുന്നുവെന്ന് സഫിയയുടെ മകന്‍ ആരോപിച്ചിരുന്നു. കുറുവ സ്വദേശിയായ ഇഞ്ചിക്കല്‍ അന്‍വറിന്റെ മരണവും മന്ത്രവാ ദത്തെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേ ശിനി ഫാത്തിമ എന്ന വിദ്യാര്‍ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര.
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. സംഭവത്തില്‍ ബാലാവകാശ കമ്മിഷ ന്‍ കേസെടുത്തിട്ടുണ്ട്. പൊലീസില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അറയിച്ചു.