ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യ ങ്ങളില്‍നിന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി കള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാ ളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും
പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ. ആര്‍. മോഹ നന്‍ മെമ്മോറിയല്‍ അന്താ രാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന് ലോകത്തി ന്റെ വിവിധ ഭാഗങ്ങളി ല്‍ നിന്നായി ലഭിച്ച 43 ചിത്രങ്ങ ളില്‍ നിന്നും 21 എണ്ണം പ്രാഥമിക സ്‌ക്രീനിങ് കമ്മിറ്റിയുടെ പ്രദര്‍ശനാനുമതി നേടി. ഇന്ത്യയ്ക്കു പുറമെ ഇറാഖ്,ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയി ന്‍,യുഎസ്എ എന്നീ രാജ്യങ്ങളില്‍ നി ന്നുള്ള, ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററികള്‍ ഫെബ്രുവരി 19നു പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
ഓരോ ഡോക്യൂമെന്ററിയുടെയും പ്രദര്‍ശനശേഷം അതിന്റെ അണിയറപ്രവര്‍ത്തകരുമായി കാണികള്‍ നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച ഈ മേളയുടെ പ്രത്യേകതയാണ്. വൈകീട്ട് നടക്കുന്ന സമാപന യോഗ ത്തില്‍ ഡോക്യുമെന്ററി മേഖലയിലെ പ്രശസ്തരടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്ക് കെ. ആര്‍.മോഹനന്‍ മെമ്മോറിയ ല്‍ ട്രോഫിയും പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. ഇന്‍ സൈറ്റ് അവാര്‍ഡ് ജേതാവ് അന്തരിച്ച ചലച്ചിത്രകാരന്‍ കെ.പി.ശശിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തി ന്റെ ഒരു ഡോക്യൂമെന്ററിയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
2022 ഡിസംബറില്‍ ഇന്‍സൈറ്റ് നടത്തിയ പ്രഥമ ഗാന-ദൃശ്യ അവാര്‍ഡ് മത്സര ജേതാക്കള്‍ക്കുള്ള സമ്മാ നദാനം ഇതേ യോഗത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നതാണ്.തുടര്‍ന്ന് കെ.ആര്‍. മോഹനന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തുന്ന ‘മോഹനസ്മൃതി’യില്‍ ചലച്ചിത്ര-ഡോക്യൂമെന്ററി മേഖലയിലെ നിരവധി പ്രമു ഖര്‍ പങ്കെടുക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.