അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

anil-ambani

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.അനിൽ അംബാനിയുടെ (Anil Ambani) കീഴിലായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ (Vidarbha Industries Power Ltd/VIPL) ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് രാവിലെ അദാനി പവർ ഓഹരികളുടെ കുതിപ്പ്. എന്നാൽ, ഉച്ചയ്ക്കുശേഷം ഓഹരികളിൽ കനത്ത വിൽപനസമ്മർദം അലയടിച്ചു. 

Also read:  സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞവർഷം ജൂൺ 3ന് കുറിച്ച 895.85 രൂപയാണ് അദാനി പവർ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 21ലെ 432 രൂപയും. അദാനി പവറിന് ചില ബ്രോക്കറേജുകൾ 660 രൂപവരെ ലക്ഷ്യവില (target price) നൽകിയിട്ടുണ്ട്. 1.91 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബർപാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാർഷിക വളർച്ചയുമായി 13,671 കോടി രൂപയിലും ലാഭം 7.37% ഉയർന്ന് 2,940 കോടി രൂപയിലും എത്തിയിരുന്നു. എന്നാൽ‌, തൊട്ടുമുമ്പത്തെ പാദത്തിലെ  (ജൂലൈ-സെപ്റ്റംബർ) 3,298 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 10.85 ശതമാനം കുറയുകയാണുണ്ടായത്.
തെർമൽ പവർ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ് നിലവിൽ പാപ്പരത്ത (insolvency proceedings) നടപടി നേരിടുകയാണ്. കമ്പനിയെ ഏറ്റെടുക്കാനായി അദാനി പവർ സമർപ്പിച്ച പ്ലാൻ (resolution plan) വിദർഭ ഇൻഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങൾ (committe of creditors) അംഗീകരിച്ചിരുന്നു. തുടർന്ന്, കമ്പനിയെ ഏറ്റെടുക്കാനുള്ള അനുമതി (letter of intent/LoI) റെസൊല്യൂഷൻ പ്രൊഫഷണലിൽ നിന്ന് അദാനി പവറിന് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അനുമതിക്ക് അനുസൃതമായാകും ഏറ്റെടുക്കൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ 600 മെഗാവാട്ട് തെർമൽ പവർ പ്ലാന്റുള്ള സ്ഥാപനമാണ് വിദർഭ ഇൻഡസ്ട്രീസ്.

Also read:  ഐ പി എൽ: ഡൽഹിക്ക് രണ്ടാം ജയം

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES