പ്രവാസി വനിത അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശി ച്ച സംഭവത്തില്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സ ഭാടീവിയുടെ കരാര്‍ ചുമതലകള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാല് ജീവനക്കാരെ പുറ ത്താക്കിയതായി സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു
തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിതാ പുല്ലയില്‍ പാസ് ഇല്ലാതെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തി ല്‍ ഉത്തരവാദികളായ നാല് പേര്‍ക്കെതിരെ നടപടി. നിയമസഭയുടെ സഭാ ടീവിയുടെ കരാര്‍ ചുമതല കള്‍ വഹിക്കുന്ന ഏജന്‍സിയുടെ നാ ല് ജീവനക്കാരെ പുറത്താക്കിയതായി സ്പീക്കര്‍ എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫസീല,വിധുരാജ്.പ്രവീണ്‍,വിഷ്ണു എന്നീ കരാര്‍ ജീവനക്കാര്‍ ക്കെതിരെയാണ് നടപടി.
കരാര്‍ കമ്പനിയുടെ ജീവനക്കാരിയുടെ സഹായത്തോടെയാണെന്ന് അനിത പുല്ലയില്‍ അകത്തേക്ക് കടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ ജീവനക്കാരിയെയും അനിത പു ല്ലയില്‍ സഭാ ടിവിയുടെ ഓഫീ സിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്നു കരാര്‍ ജീവനക്കാരെയുമാണ് ചുമതലയില്‍നിന്ന് നീക്കിയത്.ലോകകേരള സഭയിലെ ഓപ്പ ണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിതാ പുല്ലയില്‍ സഭാ മന്ദിരത്തില്‍ കയറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ച് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ പാടില്ല. നിയമസഭ നല്‍ കിയ ഒരു പാസും അവരുടെ പക്കലുണ്ടായിരുന്നില്ല. സഭാ ടീവിയുടെ സാങ്കേതിക സേവനം ചെയ്യുന്ന ജീവനക്കാര്‍ക്കൊപ്പമാണ് അനിത പുല്ലയില്‍ എത്തിയത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ജീവന ക്കാരും ഇവരെ കൊണ്ടുവന്നതല്ല. തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി സഭാ ടീവി സമ്മതിച്ചെന്നും ഇതി നാലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ലോകകേരള സഭ നടന്ന ശങ്കരനാരയണ്‍ തമ്പി ഹാളിലും പരിസരത്തും അനിത പുല്ലയില്‍ എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറ ഞ്ഞു.