തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ഷാജി ആരോപിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു
കൊച്ചി :വരവിനേക്കാള്‍ അധികം അനധികൃത സ്വത്തുണ്ടെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ശ്രമമാണെന്ന് കെ.എം.ഷാജി എംഎല്‍എ. തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന തന്നെ വിജിലന്‍സ് പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ഷാജി ആരോപിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.
അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെഎം ഷാജി.
ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടി 3 ലക്ഷത്തില്‍ പരം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. കണ്ടെ ത്തല്‍ അടങ്ങിയ റിപ്പോര്‍ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ഉന്നത സ്വാധീനമുള്ള കെ എം ഷാജി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ കേസെടു ക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ അഡ്വ. എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു.