അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആവര്‍ ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവര്‍ത്തി ച്ചുള്ള പരിഹാ സത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയില്‍ പെ ട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍. അത്തരമൊരു കാര്യമുണ്ടെങ്കില്‍ പരിശോധിക്കു മെന്നും മന്ത്രി ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവര്‍ത്തിച്ചുള്ള പരിഹാസത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതിക രണം.
സംസ്ഥാനത്ത് ഒരു റവന്യൂമന്ത്രി ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സൂപ്പര്‍ മന്ത്രിയായ വകുപ്പ് സെക്രട്ടറിക്ക് അധികാരം അടിയറ വെച്ചോയെന്നായിരു ന്നു പരിഹാസം. വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നാണ് മരം മുറി വിവാദത്തില്‍ അണ്ടര്‍ സെക്രട്ടറിക്കെതിരെ എടുത്ത നടപടി അറിഞ്ഞില്ലെന്ന മന്ത്രിയുടെ പ്രതികരണം ചൂണ്ടിക്കാ ട്ടി വി ഡി സതീശന്റെ ചോദ്യം.
മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീ സ് എന്‍ട്രി പിന്‍വലിച്ച് റവന്യുവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലാണ് പുതി യ വിവാദത്തിലേക്ക് വഴിതുറന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അവധിയില്‍ പ്രവേ ശിച്ചതിന് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടി വന്നത്.
രേഖകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥര്‍ ശാസിച്ച ശേഷം നിര്‍ബന്ധിത അവധിയില്‍പോകാന്‍ നിര്‍ദ്ദേശിച്ചെന്ന സൂചനക്കിടെയാണ് ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചത്. പട്ടയ വി തരണത്തില്‍ ശാലിനി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ശാലിനിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി യ ത്. അടുത്തിടെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തന ങ്ങ ള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിക്കുന്നുവെ ന്ന് ജയതിലക് തന്നെ ഇറക്കിയ ഉത്തരവില്‍ പറയുന്നു.