ഈ വര്‍ഷം അനുവദിച്ച നാലര ശതമാനം വായ്പാ പരിധിയില്‍ ഒരു ശതമാനത്തിന് അധിക ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ അധിക വായ്പാ അനുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാ ധികള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ധ നമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ വര്‍ഷം അനുവ ദിച്ച നാലര ശതമാനം വായ്പാ പരിധിയില്‍ ഒരു ശതമാനത്തിന് അധിക ഉപാധികള്‍ നിര്‍ ദേശിച്ചിട്ടു ണ്ടെന്ന് മന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും മുഖാമുഖം പരി പാ ടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
നടപ്പുവര്‍ഷത്തെ മൂലധനചെലവ് 12,000 കോടി രൂപയെങ്കിലും അധികരിച്ചാലേ അര ശതമാനം അനുമതി ഉപയോഗിക്കാനാകൂ. കെഎസ്ഇബി യുടെ പുനഃസംഘടനയാണ് മറ്റൊരുപാധി. ഇക്കാര്യ ത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തു ന്നതില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുതീരുമാനമാണുണ്ടാകേണ്ടത്. ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തില്‍ അഞ്ചുവര്‍ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം.
നിലവില്‍ പെട്രോളിയം, സ്പിരിറ്റ് എന്നിവയില്‍മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി അവകാശം. പൂരിത സ്പിരിറ്റിന്റെ നികുതി അവകാശം കേന്ദ്രത്തിന് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ ജിഎ സ്ടി കൗണ്‍സിലില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ എതിര്‍ത്തു. പ്രകൃതി വാതക ത്തിന്റെ കാര്യത്തിലും ജിഎസ്ടി നിര്‍ദേശത്തെ സംസ്ഥാനങ്ങളാകെ എതിര്‍ത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മോഡി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുന്ന രീതി സംസ്ഥാനങ്ങളുടെ വരുമാനം വലിയതോതില്‍ ഇല്ലാ താക്കുന്നു. ജിഎസ്ടിയിലെ ശരാശരി നികു തി 11.5 ശതമാനമാണ്. സംസ്ഥാന നികുതി വരുമാനം ഇത് മൂന്നിലൊന്നായി കുറയ്ക്കും. രാജ്യമാകെ മാന്ദ്യത്തിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങ ളും പ്രയാസത്തിലായി. ബിഹാര്‍ അതീവ പ്രതിസന്ധിയിലാണ്. എല്ലാവരും കൂടുതല്‍ കേന്ദ്ര സഹാ യം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കപ്പെ ടുന്ന പരിശോധന ജിഎസ്ടിയില്‍ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.












