സര്‍ക്കാര്‍ പരിശോധനയില്‍ തെറ്റ് ബോധ്യ പ്പെട്ടതിനാലാണ് നടപടിയെന്നാണ് തിരുത്തല്‍. മരം മുറി യുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയത് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി ആയിരുന്നു
തിരുവനന്തപുരം: റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്ര ട്ടറി ഇറക്കിയ ഉത്തരവില്‍ തിരുത്തല്‍. ജയതിലക് ഐ എ\എസ് ഇറക്കിയ ഉത്തരവാണ് തിരുത്തിയത്. സര്‍ക്കാര്‍ പരിശോധനയില്‍ തെറ്റ് ബോധ്യ പ്പെട്ടതി നാലാണ് നടപടിയെന്നാണ് തിരുത്തല്‍. മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നി യമപ്രകാരം കൈമാറിയത് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി ആയിരുന്നു.
ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് വിവാദമായതോടെയാണ് ഉത്തരവ് സര്‍ക്കാ ര്‍ പുതുക്കി പുറത്തിറക്കിയത്. ശാലിനിക്കെതിരായ നടപടി സര്‍ക്കാര്‍ പരിശോധിച്ച് എടുത്തതാ ണെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തെ ഇത് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പരി ശോധിച്ചു എന്നായിരുന്നു. വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി യുടെ ഗുഡ് സര്‍വീസ് എന്‍ട്രി കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. ശാലിനിക്കെതിരായ നടപടി സര്‍ക്കാര്‍ പരിശോധിച്ച് എടുത്തതാണെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തെ ഇത് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചു എ ന്നാ യി രു ന്നു.
ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെ ത്തിയതിനെ തുടര്‍ന്ന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിക്കുന്നുവെന്ന് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് റവന്യു പ്രിന്‍ സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം അരങ്ങേറി. ശാലിനിയോട് രണ്ട് മാസത്തെ അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നേര ത്തെ നിര്‍ദേശിച്ചിരുന്നു. മരം മുറി വിവാദമായതോടെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ട ത്തോടെ സ്ഥലം മാറ്റിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു
ഈ സാഹചര്യത്തില്‍ എന്റെ കാഴ്ചപ്പാടില്‍ ഉദ്യോഗസ്ഥ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ലെന്നും അതിനാല്‍ ഗുഡ് സര്‍വീസ് എന്‍ട്രി ഞാന്‍ റദ്ദാക്കുന്നുവെന്നുമാണ് ഉത്തരവില്‍ പറഞ്ഞത്. ഞാന്‍ എന്ന പരാമര്‍ശം ഒഴിവാക്കി ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാന്‍ സര്‍ക്കാര്‍ പരി ശോധിച്ച് തീരുമാനിച്ചിരിക്കുന്നു എന്നാണ് പുതിയ ഉത്തരവ്. അതോടൊപ്പം ഒജി ശാലിനി ഗുഡ് സര്‍വീസ് എന്‍ട്രിക്ക് യോഗ്യയല്ലെന്ന തന്റെ കാഴ്ചപ്പാടും ജയതിലക് പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രതികാര നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയ ജയാതിലകിനെ സ്ഥാനത്ത് നിന്നു മാ റ്റുന്നത് വരെ പ്രതിഷേധം തുടരാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥക്കെതിരേ നടപടി സ്വീകരിച്ചത് നിയമ ലംഘനം ആണെന്നും ഇതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവ ര്‍ത്ത കനായ പ്രാണകുമാര്‍ വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.











