കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റില്‍ സിപിഎം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രഖ്യാപനം ഉടനുണ്ടായേക്കും. പാര്‍ട്ടി മത്സരിക്കുന്നുവെന്നതില്‍ മണ്ഡലം അത്യാഹ്ലാദത്തിലാണെന്നാണ് കുഞ്ഞമ്മദ് കുട്ടിയുടെ പ്രതികരണം.
കേരള കോണ്‍ഗ്രസിന് നല്‍കിയ കുറ്റ്യാടി സീറ്റ് പാര്‍ട്ടി അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ തിരിച്ചെടുക്കാന്‍ സിപിഎം തീരുമാ നിക്കുകയായിരുന്നു. പ്രദേശികഅണികള്‍ക്കിടയില്‍ നിന്നുണ്ടായ എതിപ്പുകളും പ്രതിഷേധ പ്രകടനങ്ങളും അവഗണിച്ചാല്‍ സമീപമണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ വിജയത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായി. ജയ സാധ്യതയും പാര്‍ട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് വിവരം. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിലെ മുഹമ്മദ് ഇക്ബാലിനെയാണ് കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യെ വേണ്ടെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളെ വേണമെന്നുമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. കുഞ്ഞഹമ്മദ് കുട്ടിയുടെ പേര് ഇവര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎം തയ്യാറായില്ല. പിന്നാലെ വലിയ ജനക്കൂട്ടം പ്രതിഷേധവുമാ യി കുറ്റ്യാടി തെരുവിലിറങ്ങി.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്ത ക രുടെ ആവശ്യം. സിപിഎം പ്രാദേശിക നേതൃത്വത്തിനും സമാന നിലപാടായിരുന്നു. കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ഥിയാക്കണമെന്നും സിപിഎം തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടിയില്‍ പലയിടത്തും നേരത്തെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.