കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് പൊ ലീസിന്റെ പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ പൊലീ സ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ലഭിച്ചത്
കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസി ന്റെ പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അ ന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ലഭിച്ചത്. അഞ്ജുശ്രീ യുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്നുവെന്നാണ് അഞ്ജുശ്രീ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയി ട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതി ന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
ജനുവരി ഏഴിന് രാവിലെയാണ് കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ യുടെ മരണം. മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.മരണത്തില്‍ സംശയം ഉയര്‍ന്ന തിനെ തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കു കയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.