കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.
ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരും കഷ്ട്ടത്തിലാണ്.ബിസിനസ് 50 ശതമാനമേ നടക്കുന്നുള്ളൂ. കോവിഡ് കാലത്തും 53,000 വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. ഓണത്തിന് 2 ദിവസം മുമ്പായി 29 ന് സാലറി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാരില്‍ കൂടുതലും മലയാളികളായത് കൊണ്ടാണ് തന്‍റെ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കാന്‍ കാശില്ലെങ്കില്‍ ബാങ്കില്‍ നിന്ന് കടമെടുത്താണെങ്കിലും സാലറി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഓണം അവർക്കും ആഘോഷിക്കാൻ സാധിക്കട്ടെ എന്നാണ് മനുഷ്യസ്നേഹിയായ എം.എ.യൂസഫ് അലിയുടെ നിലപാട് .
ഈ പച്ചയായ സഹജീവി സ്നേഹം ഒന്ന് മാത്രമാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയിൽ എത്തിച്ചത്. നല്ലകാലത്ത് തന്‍റെ കമ്പനിക്ക് വേണ്ടി ചോര നീരാക്കി പണിയെടുത്തവരെ ഒഴിവാക്കാതെ ചേർത്ത് പിടിക്കുന്ന നിലപാടാണ് ഇത്. ഇത്രയും വലിയ മഹാമാരി വന്നിട്ടും ജീവനക്കാരുടെ ശമ്പളത്തിൽ ഒരു രൂപ പോലും കുറയ്ക്കാതെ നൽകി വരുന്ന ആ മഹത്വം എത്ര പറഞ്ഞാലും മതിവരില്ല.
നല്ല സമയത്ത് കൂടെ നിന്നവരാണ് അവര്‍, അപ്പോള്‍ മോശം സമയം വന്നപ്പോള്‍ അവരെ തള്ളിക്കളയുന്നത് ശരിയല്ല. ഒരു കുടുംബത്തിലെ അംഗങ്ങളായാണ് അവരെ കാണുന്നത്.അവരുടെ ബുദ്ധിമുട്ട് സ്വന്തം ബുദ്ധിമുട്ട് പോലെയാണ് കരുതുന്നത്. ബുദ്ധിമുട്ടുള്ള കാലത്ത് അവരുടെ കൂടെ നിക്കുന്നതാണ് തന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
28000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 53,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്‍റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്‍റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.
പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി രക്ഷാധികാരി, അബൂദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം, എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹത്തിന്‍റെ സേവനം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്.