കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപോധികളോടെയാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായരും ഹര്‍ജി നല്‍കിയിരുന്നു. മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു യൂട്യൂബറുടെ വാദം. എന്നാല്‍ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്.











