കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്തതില്‍ മുസ്ലീം ലീഗില്‍ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ കെ.ഷബീനയെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തിരുന്നു.
പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെച്ചത്. അബ്ദുള്‍ ഖാദര്‍ മൗലവി ലീഗിനെ നശിപ്പിക്കുകയാണ്. ജനാധിപത്യം പാലിച്ചില്ല. കോണ്‍ഗ്രസില്‍ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.