വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കാന്‍ സൗദി യോഗ കമ്മറ്റി തീരുമാനിച്ചു.
ജിദ്ദ : സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കാന്‍ തീരുമാനം.
വിദ്യാഭ്യാസ മന്ത്രാലയവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഉടന്‍ തന്നെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുമെന്നും സൗദി യോഗ കമ്മറ്റി അദ്ധ്യക്ഷ നൗഫ് അല്‍ മര്‍വായി പറഞ്ഞു.
ആരോഗ്യ സംരക്ഷണവും ഗുണവും മുന്‍നിര്‍ത്തിയാണ് കരിക്കുലത്തിന്റെ ഭാഗമായി യോഗ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും സൗദി യോഗ കമ്മറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പുതിയ കായിക പാഠ്യ പദ്ധതിയായി യോഗ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തീരുമാനമായത്.
യോഗ പരിശീലിപ്പിക്കുന്നതിന് യോഗ്യതയുള്ളവര്‍ക്ക് ടീച്ചിംഗ് ലൈസന്‍സ് 2017 ലാണ് സൗദി അറേബ്യ നല്‍കിയത്. വാണിജ്യ കാര്യ മന്ത്രാലയമാണ് പരിശീലിപ്പിക്കുന്നവര്‍ക്കുള്ള ലൈസന്‍സ് നല്‍കിയത്.
സൗദി അറേബ്യയില്‍ യോഗ പഠിപ്പിക്കുന്ന ആദ്യ വനിതയാണ് സൗദി യോഗ കമ്മറ്റിയുടെ അദ്ധ്യക്ഷയായ നൗഫ് അല്‍ മര്‍വായ്