ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനുവേണ്ടി ഛത്തര്‍പൂരിലാണ് ഈ കോവിഡ് കേന്ദ്രം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
Union Home Minister Amit Shah and Defence Minister Rajnath Singh visit DRDO-built Sardar Vallabh Bhai Patel COVID19 Hospital in Delhi Cantonment. Health Minister Dr Harsh Vardhan, Delhi CM Arvind Kejriwal and DRDO Chairman G Satheesh Reddy also present pic.twitter.com/lYLoqltSMw
— ANI (@ANI) July 5, 2020
ലക്ഷണമില്ലാത്തതും എന്നാല്‍ വീട്ടില്‍ ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു ചികിത്സാ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. 1,700 അടി നീളവും 700 അടി വീതിയുമാണ് ചികിത്സാ കേന്ദ്രത്തിനുള്ളത്. ഇത് ഏകദേശം 20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പം വരും. കോവിഡിനായി ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ ചികിത്സകേന്ദ്രമാണിതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ദില്ലി സര്‍ക്കാരിന്‍റെ ഭരണപരമായ പിന്തുണയില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ മേല്‍നോട്ടത്തിലാവും കേന്ദ്രം പ്രവര്‍ത്തിക്കുക.




















