ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വേയോട് സമനില വഴങ്ങി അര്‍ജന്റീന. ബ്യൂണസ് ഐറീസിലെ ലാ ബോംബോനെറയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. ഇരുപതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ പരാഗ്വേയാണ് മുന്നിലെത്തിയത്. അല്‍മിറോണിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഏഞ്ചല്‍ റോമെറോ ഗോളാക്കുകയായിരുന്നു.
നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഗോളിലൂടെ അര്‍ജന്റീന പരാഗ്വേക്കൊപ്പം എത്തി. രണ്ടാം പകുതിയില്‍ ലയണല്‍ മെസിയും സംഘവും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളി. പരാഗ്വേ ബൊളീവിയയെ നേരിടും.