ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ട് ലക്ഷം കടന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗ വ്യാപനം. ഇതുവരെ ലോകത്ത് ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തില്‍ അധികം പേരാണ് കോവിഡിന് കീഴടങ്ങിയത്.
പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്. വേള്‍ഡോ മീറ്റര്‍ പുറത്തുവിടുന്ന കണക്കു പ്രകാരം പ്രതിദിനം 58,000-ത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയില്‍ 35,000 പേരാണ് പ്രതിദിനം കോവിഡ് രോഗികളാകുന്നത്. ബ്രസീലില്‍ ഇത് 22,000 ആണ്.
അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് മരണനിരക്ക് 51,045 ആയി. രാജ്യത്ത് പ്രതിദിന മരണ നിരക്ക് ആയിരത്തോട് അടുക്കുകയാണ്. ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് പ്രതിദിനം 500ന് മുകളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍.