ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,318,278 ആയി ഉയര്‍ന്നു. 572,676 പേര്‍ക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ ലോകത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 54,328,752 ആയി.
37,869,096 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തരായത്. അമേരിക്കയാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടെ കോവിഡ് കേസുകളുടെ എണ്ണം 11,226,038 ആണ്. ഇന്ത്യയാണ് രണ്ടാംസ്ഥാനത്തുള്ളത്.