വാഷിങ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,077,507 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്.
അതേസമയം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 37,470,751 ആണ്. 28,115,866 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഒന്നാമതായി തുടരുന്നത്. ഇന്ത്യ രണ്ടാമതും ബ്രസീല്‍ മൂന്നാമതും.
എന്നാല്‍ പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 74,535 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പ്രതിദിന മരണങ്ങളുടെ കണക്കിലും ഇന്ത്യ ഒന്നാമതാണെന്നത് ആശങ്ക ജനിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 921 പേരാണ് കോവിഡിന് കീഴടങ്ങിയത്.












