ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 43,371,444 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 55,735 പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു.
അതേസമയം ബ്രസീലിലും രോഗബാധിതരയിൽ വൻ കുതിച്ചാട്ടം നടത്തുകയാണ് ആകെ രോഗബാധിതർ 2,419,901 പേരാണ്. ബ്രസീലിൽ പുതിയ കൊവിഡ് കേസുകൾ 23,467 പേരാണ് 87,052 മരണങ്ങളുമുണ്ടായി . ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ് 1,436,019 ആണ് നിലവിലുള്ള കേസുകൾ 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 32,812 ആയി. 918,735 പേർ രോഗമുക്തി നേടിയത്.











