അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനി വിസ് എയര്‍ അബുദാബി സര്‍വീസുകള്‍ ഉടന്‍ തുടങ്ങും. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ അവസാന കടമ്പയും പൂര്‍ത്തിയായെന്ന് വിസ് എയര്‍ അറിയിച്ചു.
സുരക്ഷിതവും ഫലപ്രദവുമായി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചതോടെയാണ് കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ അതോരിറ്റി അനുമതി നല്‍കിയത്.
എട്ടു മാസം നീണ്ട നടപടികള്‍ക്കൊടുവിലാണ് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.കോവിഡ് പ്രതിസന്ധിക്കിടെയാണ് വിസ് എയര്‍ അധികൃതരും യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നടപടികള്‍ പൂര്‍ത്തിയാക്കിയത്.
യു.എ.ഇ യിലെ വന്‍ ഹോള്‍ഡിങ് കമ്പനിയായ എഡിക്യു,വിസ് എയര്‍ ഹോള്‍ഡിങ്‌സ് എന്നിവ ചേര്‍ന്നാണ് വിമാന കമ്പനി തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ യാത്രയൗരുക്കി ഈ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമമെന്ന് വിസ് എയര്‍ അബുദാബി എം.ഡി കീസ് വാന്‍ ഷായെക് പറഞ്ഞു. എയര്‍ബസ് എ 321 നിയോ വിമാനങ്ങളിലാണ് വിസ് എയര്‍ പ്രവര്‍ത്തന ശേഷി പ്രദര്‍ശിപ്പിച്ചത്.