പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും മാറ്റി വാട്‌സആപ്പ്. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരും. വാട്സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.
പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാനാവൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോക്കുന്നവര്‍ക്ക് ഓക്കേ ബട്ടനുള്ള ഫുള്‍-സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ആയാണ് പുത്തന്‍ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ ശേഖരിക്കുക എന്നും നോട്ടിഫിക്കേഷനിലെ ലിങ്കില്‍ അമര്‍ത്തിയാല്‍ കൂടുതല്‍ വ്യക്തമാവും. ട്രാന്‍സാക്ഷന്‍ & പേയ്‌മെന്റ്‌സ്, കണക്ഷന്‍സ്, മീഡിയ, ഡിവൈസ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്‌സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്.