പാണൻ
എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. തെളിവുകൾ ഇല്ലെന്നാണ് കോടതി ഇപ്പോൾ പറയുന്നത്. കൊറോണക്കാലം ആയതു കൊണ്ടാകും കൺവീനർ കെട്ടേണ്ടത് മൂക്കിലും വായിലും ആയി മൂടിയിരിക്കുകയാണ്. കണ്ണ് ഇപ്പോൾ തുറന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിനു വിധി നിർണയത്തിൽ സർക്കാർ അനുകൂല നിലപാടുകൾ ഉണ്ടെന്നുള്ള പരാതികൾ വ്യാപകമായി ജനങ്ങളിൽ ഉയർന്നുകഴിഞ്ഞു. സമാനമായ പല തീരുമാനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഹൈക്കോടതികളിൽ നിന്നും ഉണ്ടാകുന്നത്. കീഴ്ക്കോടതികളും ഒട്ടും മോശമല്ല. ജനങ്ങൾക്ക് നീതി പീഠത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമായി നമുക്ക് മുന്നിൽ നിൽക്കുന്നു.
ദേശീയ ദുരിതാശ്വാസ ഫണ്ട് എന്ന ഒരു സംവിധാനം രാജ്യത്ത് നിലനിൽക്കെത്തന്നെ പി എം കെയർ ഫണ്ട് എന്ന പുതിയ ഒരു സംവിധാനത്തിന് രൂപം കൊടുത്തത് ഈ കോവിഡ് കാലത്തിന്റെ ആദ്യമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും ഇല്ലാതെ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമായി മാത്രമേ ഇത് ഉപകരിക്കൂ എന്നും, ഇതിൽ വരുന്ന തുക എവിടെ പോകുന്നു എന്നതിന് വ്യക്തതയും ഇല്ലെന്ന് വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ കക്ഷികളിലെ പലരും സുപ്രീം കോടതിയെ പി എം കെയർ ഫണ്ടിനെതിരെ സമീപിക്കുകയും ചെയ്തു. ഒടുവിൽ സുപ്രീംകോടതി പി എം കെയർ ഫ്രണ്ടിന് അനുകൂലമായ നിലപാട് എടുക്കുകയാണ് ഉണ്ടായത്. സമീപകാലത്ത് ഉള്ള എല്ലാ വിധികളിലും രാഷ്ട്രീയപരമായ ഒരു ചരിവും കോടതിക്കുണ്ട് എന്നുള്ളത് നിസ്സംശയം പറയാം.
നമ്മുടെ രാജ്യത്തെ നീതി നിർവഹണത്തിലാണ് പാകപ്പിഴ വന്നിരിക്കുന്നത് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ ഭരണഘടന അനുസരിച്ചുള്ള നീതി നിർവഹണമാണ് നടക്കുന്നതെങ്കിൽ യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും സാധ്യതയില്ല. വളരെ ശക്തമായ ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നിയമവാഴ്ച ശക്തമായി നടപ്പാക്കുവാനും നമുക്ക് സാധിക്കും. അതിന് നീതിനിർവഹണ രംഗത്തെ അതികായകരുടെ നിക്ഷ്പക്ഷമായ നിയന്ത്രണം ഉണ്ടാകണം. അവിടെയാണ് ഇപ്പോൾ ചില പാകപിഴകൾ സംഭവിച്ചിരിക്കുന്നത്.
രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ നാല് സിറ്റിങ്ങ് ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ചെലമേശ്വർ, മദൻ ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവർ പത്രസമ്മേളനം നടത്തിയത് മാധ്യമങ്ങളിൽ ഒരു പ്രധാന വാർത്തയായിരുന്നു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു എന്നുള്ളതാണ് അവർ മുഖ്യമായും ഉയർത്തിക്കാട്ടിയത്. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി രഞ്ജൻ ഗൊഗോയ് നിയമിതനായി എന്നുള്ളത് ഒരു ചരിത്രവുമാണ്. അക്കാലത്ത് പോലും എന്താണ് നിയമ വ്യവസ്ഥയിൽ സംഭവിച്ചത് എന്നുള്ളതും കണ്ണാടി പോലെ വ്യക്തവുമാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ തിരിമറികൾ വന്നതോടു കൂടിയാണ് നിലവാരത്തകർച്ച നിയമരംഗത്ത് വ്യാപകമാകുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥാനം പിടിക്കുന്ന വ്യക്തികളാണ് പലപ്പോഴും പല നീതി നിർവഹണത്തിനും പക്ഷപാതം കാണിക്കുന്നത്.
സമയം നീട്ടി നൽകിയും, കൃത്യമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കുകയും, ഒരു പ്രത്യേക വിഭാഗത്തിന് അവരുടെ ഭാഗം വിജയിപ്പിക്കാനുള്ള സമയം നൽകിയും രാജ്യത്തെ കോടതികൾ നിലപാടുകൾ എടുക്കുന്നു. അത് കൊണ്ട് തന്നെ സമൂഹത്തിൽ ജനങ്ങൾക്ക് നീതിപീഠത്തോട് സംശയം തോന്നുക സ്വാഭാവികം മാത്രം. ഇത്തരത്തിലുള്ള എത്രയെത്ര കേസുകളാണ് നമ്മുടെ രാജ്യത്ത് ഇതിനോടകം നടന്നു കഴിഞ്ഞിരിക്കുന്നത്. അടുത്ത കാലത്താണ് രാജസ്ഥാൻ വിമത കോൺഗ്രസ് എംഎൽഎമാരും സ്പീക്കറും തമ്മിലുള്ള നിയമപ്പോരാട്ടത്തിൽ നമ്മൾ കണ്ടു കഴിഞ്ഞത്.
നിഷ്പക്ഷർ എന്ന് സമൂഹം വിലയിരുത്തിയ എത്രയോ നിയമപാലകർ പിൽക്കാലത്ത് അവരുടെ നിലപാടുകളെ തകിടം മറിക്കുന്ന രീതിയിലുള്ള നീതി നിർവഹണം നടത്തുന്നത് നമ്മൾ കണ്ടതല്ലേ. നീതി നിർവഹണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ ഇത്തരത്തിൽ സമൂഹത്തെ പകൽ വെട്ടത്ത് സാക്ഷിക്കൂട്ടിൽ നിർത്തി ചെയ്യുന്ന പ്രവർത്തികൾ രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാണെന്ന് ആർക്കും തുറന്നു സമ്മതിക്കേണ്ടിവരും.
നരേന്ദ്രമോദി സർക്കാർ വന്നതിനുശേഷം രസകരമായ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു വിജയ് മല്ലയ്യ കോടികൾ തട്ടി മാറ്റി ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞു. യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. റിലയൻസിന് കോടികൾ നേടി കൊടുത്ത ഒരു ഇടപാട് ആയിരുന്നു യുദ്ധവിമാന കരാർ. നിരവ് മോദി കോടികൾ തട്ടി ഇന്ത്യയിൽനിന്നു കിടന്നു.
ചോദ്യം ചെയ്യുന്നവരെ എല്ലാം അഴിക്കുള്ളിൽ ആക്കുന്ന പുതിയ ഒരു പ്രവണത ആരാധ്യനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതായി വ്യാപക സംസാരമുണ്ട്. അത് ശരിയല്ലെന്ന് ഇങ്ങനെ പറയാൻ സാധിക്കും. ഏറ്റവും ഒടുവിലായി സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ഒന്ന് കുലുക്കി നോക്കി. സംഗതി കൈ വിട്ടു പോകുന്നു എന്ന് കണ്ടപ്പോൾ ഒരു രൂപ പിഴ ഈടാക്കി ഒതുക്കി തീർത്തു. സുപ്രീംകോടതിയിൽ പോകുന്ന വക്കീലന്മാരുടെ കൈകളിൽ എല്ലാം അടുത്തകാലത്തായി ചരടുകൾ കൂടുന്നതായി വ്യാപകമായ ഹായ് നിരീക്ഷണവും ഉണ്ട് . കേസുകൾ വിജയിക്കണമെങ്കിൽ ചരടുകൾ നിർബന്ധം ആയിരിക്കുന്നു എന്ന് ചുരുക്കം




















