കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാള്‍ എത്രയോ ഭേദമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ (CMIE) റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ മാസത്തെ പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമാണ്. രാജ്യത്തെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 11 ശതമാനവുമാണ്.
We’ve implemented a robust economic strategy to tackle #COVID19 & the devastation caused by Amphan. Proof lies in West Bengal’s Unemployment Rate for the month of June 2020 which stands at 6.5%, far better than that of India at 11%, UP at 9.6% & Haryana at 33.6%, as per CMIE.
— Mamata Banerjee (@MamataOfficial) July 4, 2020
കോവിഡ് -19, ഉംപൂണ്‍ ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിസന്ധികളെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ സാമ്പത്തിക തന്ത്രമാണ് സ്വീകരിച്ചതെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനാൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 23.5 ശതമാനത്തിൽ നിന്ന് ജൂണിൽ 11 ശതമാനമായി കുറഞ്ഞതായി സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ ജൂണിലെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനവും ഹരിയാനയില്‍ ഇത് 33.6 ശതമാനവുമാണ്.












