സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് തുടരാന്‍ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. ക്ഷേമപദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. സൗജന്യ കിറ്റ് വിതരണം തുടരും. ജനുവരി 2,3 തിയതികളില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ചേരും. മേയര്‍മാരുടെ കാര്യം ജില്ലാ കമ്മിറ്റികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി 22 മുതല്‍ 30 വരെ കേരളപര്യടനം നടത്തും. കൊല്ലത്താണ് ഉദ്ഘാടനം.











