കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്ത്. മൂന്നു വർഷമായി നീതിക്കായി കാത്തിരിക്കുന്നു. ഇനിയും ഇക്കാര്യത്തിൽ അനിശ്ചിതത്വം വിതയ്ക്കുന്നത് ദുരന്തമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/WomeninCinemaCollective/posts/3429178353856984
നീതിക്ക് വേണ്ടിയുള്ള ഈ ദുസഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാരിന്റെ മാത്രമല്ല, രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ പറഞ്ഞു.