വയനാട്: ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് എസ്.പി ജി പൂങ്കുഴലി. അഞ്ച് പേര്‍ രക്ഷപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു.മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല വാര്‍ഷികത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. പോലീസ്, വനം ഓഫീസുകള്‍ ആക്രമിക്കാന്‍ തയ്യാറെടുത്തു. ഇതേതുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സുരക്ഷ ശക്തമാക്കിയതെന്നും പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മില്‍ അരമണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ വാളരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഇരട്ടക്കുഴല്‍ തോക്കും ലഘുലേഖകളും കണ്ടെടുത്തു.











