വയനാട്: പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് സൂചന. 31 വയസ് മാത്രം പ്രായം തോന്നിക്കുന്ന ആളാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കുഴല്‍ തോക്കും ലഘുലേഖകളും കണ്ടെടുത്തു.
പടിഞ്ഞാറത്തറ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പട്രോളിങ്ങിനിടെ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. മീന്‍മുട്ടി വാളരംകുന്നിലാണ് വെടിവയ്പ്പുണ്ടായത്.നാല് പേര്‍ അടങ്ങിയ മാവോയിസ്റ്റ് സംഘമാണ് വെടിയുതിര്‍ത്തതെന്ന് സൂചന. മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.