സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബാല്യത്തില്‍ വരും. വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്ളോര്‍ റേറ്റിലേക്ക് മാറ്റുകയും ചെയ്തു. അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡ്രെയിനേജ്, സ്വീവറേജ് എന്നിവയ്ക്കും നിരക്ക് വര്‍ധന ബാധകമാണ്. ജലവിതരണ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വര്‍ധനയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം, വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ചെറിയെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്കിന്റെ അര ശതമാനമാണ് വര്‍ദ്ധന. ക്യാബിനറ്റ് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം നടപ്പാക്കുവെന്ന് കെ കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു.