തിരുവനന്തപുരം: വാട്‌സാപ്പിന് നാളെ മുതല്‍ പുതിയ നിയമങ്ങള്‍ എന്നതരത്തില്‍സ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് കേരള പോലീസ്. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും കേരള പോലീസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്ട് ചെക്കും ഇതു സംബന്ധിച്ച് നേരത്തെ തന്നെ വിശദീകരണം ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് പിഐബിയും കണ്ടെത്തിയത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുളള ഭാഷകളിലും സമാനമായ മെസ്സേജ് പ്രചരിക്കുന്നണ്ട്.
നാളെ മുതല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍, three blue ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും…. എന്ന രീതിയിലാണ് വ്യാപകമായി ഒരു മെസേജ് വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ ആളുകള്‍ സന്ദേശം വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് കേരള പോലീസ് രംഗത്തെത്തിയത്.
दावा: एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू किए हैं। #PIBFactCheck: यह दावा #फ़र्ज़ी है। केंद्र सरकार ने व्हाट्सएप्प व फोन कॉल के संबंध में नए संचार नियम लागू करने की ऐसी कोई घोषणा नहीं की है। pic.twitter.com/5D7v8xthc0
— PIB Fact Check (@PIBFactCheck) January 29, 2021