തിരുവനന്തപുരം: വാളയാര്‍ കേസിന്റെ തുടരന്വേഷണത്തിന് റെയില്‍വേ എസ്പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ. എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവരാണ് പ്രത്യേക സംഘത്തിലുളളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനുമതി നല്‍കിയിട്ടുണ്ട്.കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെയുളള പുനരന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.