പാലക്കാട്: വാളയാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം നീങ്ങിയത്.
സര്‍ക്കാര്‍ രൂപീകരിച്ച പോലീസ് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി എ.എസ് രാജു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. വാളയാര്‍ കേസിലെ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.












