വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള പുതുക്കിയ വിജ്ഞാപനം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയെന്നും കോടതി. സിബിഐ നിലപാട് അറിയാനായി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.











