പാലക്കാട്: വാളയാര്‍ കേസില്‍ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി. വിചാരണ കോടതിയിലെ പ്രോസിക്യൂട്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമ്പോള്‍ രാഷ്ട്രീയം പാടില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് ജോലി നല്‍കാനുള്ള ഇടമല്ല ഇത്തരം നിയമനങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു.
നിയമവാഴ്ച്ച നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പോലീസിന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. കേസുകളില്‍ സത്യസന്ധവും കാര്യക്ഷമവുമായ വിചാരണയ്ക്കുള്ള സാഹചര്യമൊരുക്കണം. ദുര്‍ബല വിഭാഗങ്ങള്‍, കുട്ടികള്‍ തുടങ്ങിയവരുടെ കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
വിചാരണ കോടതി ജഡ്ജിയെയും ഹൈക്കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ജഡ്ജി വേണ്ട രീതിയില്‍ പരിശോധിച്ചില്ല. കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ പാളിയെന്നും ഹൈക്കോടതി പറഞ്ഞു.











