വാളയാര്‍ കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. പുനര്‍വിചാരണ കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രോസിക്യൂട്ടര്‍മാരെ മാറ്റിയ സര്‍ക്കാരിനാണ് വീഴ്ച്ച പറ്റിയതെന്നും ജലജ പറഞ്ഞു.
കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ സമരസമിതി കണ്‍വീനര്‍ പറഞ്ഞു. പുനര്‍വിചാരണ സ്വീകാര്യമല്ലെന്നും വി.എം മാര്‍സണ്‍ പറഞ്ഞു.
കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ച് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നാല് പ്രതികളും ഈ മാസം 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.