കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവില്‍ വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്റെയും 82.74 കോടി രൂപയുടെ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെയും ഭാരപരിശോധനയടക്കം നേരത്തെ പൂര്‍ത്തിയായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി തോമസ് ഐസകാണ മുഖ്യാതിഥി.
നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.
അതേസമയം, ഉദ്ഘാടനം വൈകുന്നതില്‍ പ്രതിഷേധിച്ച് ചിലര്‍ കഴിഞ്ഞ ദിവസം പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. സംഭവത്തില്‍ വിഫോര്‍ കൊച്ചി നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.