തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില് നടന്ന ഉപതെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിയെക്കുറിച്ച് കോണ്‍ഗ്രസ് സത്യസന്ധമായ ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തെറ്റ് തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
നഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയര്ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേക്ക് തിരിച്ചുപോകണമെന്നും മറ്റ് തലങ്ങളിലും ആവശ്യമുള്ളിടത്ത് നയസമീപനങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/kpcc.vmsudheeran/posts/2811583989075206
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കത്തക്ക തീരിയില്‍ പ്രവര്‍ത്തന ശൈലിയില്‍ ഉചിതമായ മാറ്റം വരുത്തണമെന്നും ജനസ്വീകാര്യതയും പ്രവര്ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡമെന്നും സുധീരന്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം