മുംബൈ: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടില്‍ പോലീസ് പരിശോധന. കേസില്‍ നടന്റെ ബന്ധു ആദിത്യ ആല്‍വ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടന്റെ വീട്ടില്‍ ബംഗളൂരു പോലീസ് പരിശോധന നടത്തിയത്. ആദിത്യ ആല്‍വ ഒളിവിലാണ്. അദ്ദേഹം വിവേക് ഒബ്റോയിയുടെ വീട്ടില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ആദിത്യ ആല്‍വയുടെ ബംഗളൂരുവിലെ വീട്ടില്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.
കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക സിനിമ മേഖലയിലെ താരങ്ങള്‍ക്കും പിന്നണി ഗായകര്‍ക്കും അദ്ദേഹം മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ത്രിവേദി, സജ്ഞന ഗല്‍റാണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.