കോട്ടയം: വിതുര പീഡനക്കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. തട്ടിക്കൊണ്ടു പോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ബലാല്‍സംഗ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി നാളെ പ്രസ്താവിക്കും.
24 കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 1995-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടക്രലില്‍ മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്.
അന്വേഷണ സമയത്ത് പോലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടുഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടുഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷം 18 വര്‍ഷം ഒളിവിലായിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേഷ് പീഡിപ്പിച്ച ശേഷം അജിതാ ബീഗത്തിന് കൈമാറി. പിന്നീട് തടവില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചു. നേരത്തെ സിനിമ താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു.












