പാലക്കാട്: വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന നേതാവ് അജിത് കുമാറിന് ജാമ്യം. വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കണം, എല്ലാ രണ്ടാം ശനിയാഴ്ചയും സ്റ്റേഷനില്‍ ചെന്ന് ഒപ്പിടുകയും വേണം. കോവിഡ് കാലം കൂടി പരിഗണിച്ച് കൊണ്ടാണ് കോടതി അജിത്തിന് ജാമ്യം നല്‍കിയത്.
അജിത് കുമാറും ഭാര്യാ സഹോദരനും ചേര്‍ന്ന് വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനാ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018ല്‍ നടന്ന മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി കൂടിയാണ് അജിത്. ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ വല്ലപ്പാട് പോലീസ് ആണ്. ഇതുകൂടാതെ, അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം അജിത്ത് സസ്‌പെന്‍ഷനിലായിരുന്നു.