‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന തലക്കെട്ട് മണിക്കൂറുകള്‍ കൊണ്ട് സോഷ്യല്‍മീഡിയ കീഴക്കുകയായിരുന്നു. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്ര മോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്. കോഴിക്കോട് ഗ്രാഫിക് ഡിസൈനറായ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ഇതിനെ ഏറ്റുപിടിച്ച് ആലുവ സ്വദേശിയായ ഇബ്രാഹിം ബാദുഷ വരച്ച കാര്‍ട്ടൂണും വൈറലാകുകയാണ്.
ആലുവ തോട്ടുമുഖം സ്വദേശിയായ ബാദുഷ, കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്. കുട്ടികള്‍ക്കായി വര പഠിപ്പിക്കുന്ന നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രോഗ്രാമുകളും ലേഖനങ്ങളും ചെയ്തുവരുന്നു.
വിവിധ രാജ്യങ്ങളില്‍ കാര്‍ട്ടൂണ്‍ ക്ലാസ്സ് നയിച്ചിട്ടുള്ള ഇദ്ദേഹം കാര്‍ട്ടൂണ്‍ മാന്‍ ബാദുഷ എന്നും അറിയപ്പെടുന്നു. ബോധവത്കരണ കാര്‍ട്ടൂണുകളുടെ എക്‌സിബിഷനുകളും കാര്‍ട്ടൂണിലൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.