ആലു: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. ആലുവ തോട്ടൂക്കരയിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ വൃദ്ധയുടെ മൃതദേഹം സംസ്‌കരിച്ചത്.
മരിക്കുമ്പോള്‍ വൃദ്ധയ്ക്ക് പനിയുണ്ടായിരുന്നിട്ടും പരിശോധന നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്. മരിച്ചയാളുടെ 2 ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏകദേശം ഇരുന്നൂറോളം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.