ലണ്ടനിലെ പ്രശസ്ത ഗ്രാഫിക് സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിൽ മലയാളത്തിന്‍റെ ഒരു മെഗാ സൂപ്പർസ്റ്റാറാണ് നായകൻ
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായിട്ടാണ് സംവിധായൻ ആർഎസ് വിമൽ വീണ്ടും എത്തുന്നത്. തിരുവിതാകൂറിന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വീരനായകന്‍റെ വേഷം അവതരിപ്പിക്കുന്നതു മലയാളത്തിന്‍റെ ഒരു സൂപ്പർ താരമെന്നാണ് വിമൽ തന്‍റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീനിലൂടെ പ്രസ്തനായ ആർഎസ് വിമൽ തന്‍റെ രണ്ടാമത്തെ ചിത്രമായ കർണ്ണന്‍റെ ചിത്രീകരണം നടക്കുകയാണ്. വിക്രം ആണ് കർണ്ണനിലെ നായകൻ. അത് കഴിഞ്ഞിട്ടാവും ഈ പ്രൊജക്റ്റ് ആരംഭിക്കുക എന്നാണ് സൂചന.
വിമലിന്‍റെ കുറിപ്പ് വായിക്കാം
“തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം…
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തി ലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..
ധര്‍മരാജ്യ..
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ POOJA ENTERTAINMENT ന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഞാന്‍ തന്നെയാണ്..പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ധര്‍മരാജ്യ..ലണ്ടനിലെ AiSOLVE STUDIO യും POOJA STUDIO യും സംയുക്ത സഹകരണത്തോടെയാണ് VIRTUAL സ്ക്രീനുകള്‍ തയ്യാറാക്കുക. സിനിമയുടെ സാങ്കേതിക നിര്‍വഹണം നടത്തുന്നത് പ്രിയ സുഹൃത്ത് കൂടിയായ PRAJAY J KAMAT ആണ്..മലയാളം,ഹിന്ദി,തമിഴ്,തെലു ഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..
ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ…
RS VIMAL