ന്യൂഡല്‍ഹി: വികാസ് ദുബൈയുടെ മരണത്തില്‍ യുപി സര്‍ക്കാരിന് വിമര്‍ശനവുമായി സുപ്രീംകോടതി. വികാസ് ദുബെയ്ക്ക് പരോള്‍ കിട്ടാനിടയായത് നിയമവ്യവസ്ഥയുടെ പരാജയം ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. നിയമവാഴ്ച്ച ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
അതേസമയം, ഏറ്റമുട്ടല്‍ കൊലപാതകം പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ സമിതി അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. സമിതിയില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരും ഉള്‍പ്പെടും. സമിതിയുടെ രൂപീകരണം നാളെ തന്നെ നടത്താം എന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.