വിജയവാഡ: വിജയവാഡയിലെ കോവിഡ് സെന്ററിലെ തീപിടുത്തത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ”വിജയവാഡയിലെ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തം വല്ലാതെ വേദനിപ്പിച്ചു. എന്റെ ചിന്തകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമുണ്ട്. പരുക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും സാദ്ധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കോവിഡ് കെയര്‍ സെന്ററായ ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. നിലവില്‍ പതിനൊന്ന് മരണം സ്ഥിരീകരിച്ചു. തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് 30 ഓളം പേര്‍ ചികിത്സയിലായിരുന്നു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.