തിരുവനന്തപുരം: കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള സമീപനം ജനങ്ങളോട് കൃത്യമായി തുറന്നുപറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം തുടര്‍ന്നാല്‍ ലീഗിനോട് കോണ്‍ഗ്രസ് എന്ത് സമീപനം സ്വീകരിക്കും? സ്വയം വര്‍ഗ്ഗീയ നിലപാടെടുത്തിട്ട് മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. ലീഗിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.