തിരുവനന്തപുരം: കെഎസ്എഫ്‌ഇയിലെ വിജിലന്‍സ് പരിശോധന സാധാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ മന്ത്രിമാരെ അറിയിക്കേണ്ടതില്ല. മന്ത്രിമാര്‍ പൊട്ടിത്തെറിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഐഎമ്മും ഐസക്കിനെതിരെ രംഗത്തെത്തിയിരുന്നു. റെയ്ഡ് സംബന്ധിച്ച പരസ്യപ്രതികരണം ഒഴിവാക്കണമായിരുന്നു. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.











